മെൽബൺ : ഓസ്‌ട്രേലിയൻ സാമ്പത്തിക ഏജെൻസിയായ -ഫൈൻഡർ-ന്റെ സമീപകാല പഠനത്തിലെ റിപ്പോർട്ടനുസരിച്ച്- ഓസ്‌ട്രേലിയൻ കുടുംബങ്ങളിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദം എടുത്തുകാണിക്കുന്നു, 79% “അങ്ങേയറ്റം” സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്, മൂന്ന് വർഷം മുമ്പുള്ള 45% ത്തിൽ നിന്ന് ഗണ്യമായ വർദ്ധനവ് ആണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫൈൻഡറിന്റെ “കോസ്റ്റ് ഓഫ് ലിവിംഗ് പ്രഷർ ഗേജ്”, താരതമ്യ സൈറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയിൽ നിന്നുമുള്ള ഡാറ്റ ഉൾപ്പെടുത്തി, ഭവന സമ്മർദ്ദം, ശമ്പള പ്രതീക്ഷകൾ, പണപ്പെരുപ്പം തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് അവർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം നവംബറിലെ കണക്കനുസരിച്ച്, സ്ട്രെസ് ലെവൽ മെയ് മാസത്തിലെ 85% ൽ നിന്ന് ചെറുതായി കുറഞ്ഞു, എന്നാൽ പലിശ നിരക്കും പണപ്പെരുപ്പവും കുറവായിരുന്ന 2020 ലെ അതേ കാലയളവിനെ അപേക്ഷിച്ച് ഇത് വളരെ ഉയർന്നതാണ്.
2020 നവംബറിലെ 18%, 32% എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ 37% വീട്ടുടമകളും 44% വാടകക്കാരും നിലവിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ, വീട് വാങ്ങാനുള്ള പോരാട്ടം ഇരുകൂട്ടരും തമ്മിൽ ശക്തമായി നിലകൊള്ളുന്ന സാഹചര്യം ഉള്ളതിനാൽ വീടുകളുടെ വില മുൻകാലങ്ങളെ അപേക്ഷിച്ച് കുറയുന്നില്ല എന്നത്, പല വീട്ടുടമകളെയും അവ ഹോൾഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നു.
ഹോം ലോൺ നിരക്ക് 0.10% ൽ നിന്ന് 4.35% ആയി ഉയർന്നുവെങ്കിലും, അടുത്തവർഷം മദ്ധ്യത്തോടെ പലിശ കുറയും എന്ന ഊഹത്തിൽ പലരും, റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടാകാൻ പോകുന്ന കുതിപ്പിന്റെ ഗുണഭോക്താക്കൾ ആകാൻ തയ്യാറെടുക്കുന്നതിനാൽ വീടുകൾ വിൽക്കാൻ താല്പര്യപ്പെടുന്നില്ല എന്നത് കമ്പോളത്തിൽ വാടകക്ക് വീട് നോക്കുന്നവരിൽ ഉയർന്ന നിരക്കുയർത്തി സമ്മർദ്ദം ഏറ്റുന്നുണ്ട്. . ഫൈൻഡറിൽ നിന്നുള്ള ഗ്രഹാം കുക്ക് ഉപദേശിക്കുന്നത്, ഈ വെല്ലുവിളികൾക്ക് മറുപടിയായി, കുടുംബങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാതെ, കഠിനമായ സാമ്പത്തിക സാഹചര്യങ്ങളും, ശ്രദ്ധാപൂർവ്വമായ സാമ്പത്തിക മാനേജ്മെന്റിന്റെ ആവശ്യകതയും എടുത്തുകാണിച്ചുകൊണ്ട് ചിലവുകൾ വെട്ടികുറക്കാനുള്ള ചെയ്യാനുള്ള ബജറ്റ് ഏരിയകൾ നോക്കണം എന്നാണ്.