Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഓസീസിന് ആറാം ലോകകിരീടം.

"‘എല്ലാ കാലത്തെയും ഏറ്റവും മോശമായ സമ്മാന ദാന ചടങ്ങ്" എന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ.

by NEWS DESK
November 20, 2023
in AUSTRALIA
0
ഓസീസിന് ആറാം ലോകകിരീടം.
0
SHARES
870
VIEWS
Share on FacebookShare on TwitterShare on Whatsapp

അഹമ്മദാബാദ്: ആ സ്വപ്നം ചിറകറ്റു. ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞപ്പോള്‍ ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു. ഒരിക്കല്‍ കൂടി ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ ഫൈനല്‍ ട്രാജഡിയായി. ഒരു കളിയും തോല്‍ക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലില്‍ വീണുപോയി. ആര്‍ത്തലയ്ക്കുന്ന കാണികളും 140 കോടി ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ആറാം ലോകകപ്പുമായി കങ്കാരുക്കള്‍ മടങ്ങുമ്പോള്‍ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയില്‍ ഇന്ത്യ. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് കണ്ണീര്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയയോട് ആറുവിക്കറ്റിന് തോറ്റ് ഇന്ത്യ കണ്ണീരണിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തു..

“‘എല്ലാ കാലത്തെയും ഏറ്റവും മോശമായ ലോകക്കപ്പ് സമ്മാന ദാന ചടങ്ങ്” എന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ.

“ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയുടെ വിജയം അവരുടെ ആറാമത്തെ കിരീടം ആയിരുന്നു, ഇന്ത്യയുടെ ട്രോഫി ദാഹം പത്തു വർഷത്തിലേറെയായി നീളുന്നതിനാലും; ഒരു കളിയും തോല്‍ക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലിലെ തോൽവി ഇന്ത്യൻ കളിക്കാർക്ക് അത്രയേറെ ഹൃദയഭാരമായിരുന്നു എന്നതിലും പലരും ട്രോഫി സമ്മാന ചടങ്ങിന് മുമ്പേ മൈതാനം വിട്ടു. അസ്വസ്ഥത തുടർന്നു, ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് തന്റെ ടീം അംഗങ്ങളും പിന്നീട് രാഷ്ട്രീയ നേതാക്കളും കൈകൊടുക്കുന്നത് കഴിയാൻ കാത്തും , സ്വന്തം ടീo മേറ്റ്സിനൊപ്പം ആഘോഷിക്കാൻ കഴിയാതെയും , ബാക്ക്ഗ്രൗണ്ടിലെ വെടിക്കെട്ട് തീരുന്നത് വരെ വേദിയിൽ ഒറ്റയ്ക്ക് ട്രോഫിയും പിടിച്ച് കൈ കഴക്കുവോളം, അതൊന്ന് മാറിപിടിക്കാൻ ആളില്ലാതെ നിൽക്കേണ്ടി വന്നത് അരോചകമായി.”  ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ എഴുതി.
www.news.com.au എഴുതുന്നു >> Cricket world loses it at ‘most awkward trophy presentation of all time’(“‘എല്ലാ കാലത്തെയും ഏറ്റവും മോശവും,വിചിത്രവുമായ ട്രോഫി സമ്മാന ചടങ്ങിൽ’ ക്രിക്കറ്റ് ലോകം അമ്പരന്നു.”)
www.7news.com.au എഴുതുന്നു >> Cricket World Cup ends on sour note after act of ‘disgrace’ The trophy ceremony after Australia’s triumph was tainted by an acrimonious moment to forget.(ഓസ്‌ട്രേലിയയുടെ വിജയത്തിനു ശേഷമുള്ള ട്രോഫി ചടങ്ങ് മറക്കാൻ കഴിയാത്ത ഒരു ക്രൂരമായ നിമിഷത്താൽ മലിനമായി.)

നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ലോകകപ്പ് ഫൈനൽ.(ഹിയാസ് വെളിയംകോട്)

ഇന്ത്യൻ ടീം ദിൽ (ഹൃദയം) കൊണ്ട് കളിച്ചു, ഓസ്‌ട്രേലിയ ദിമാഖ് (ബുദ്ധി) കൊണ്ടും. ഓസീസ് ടീം എതിരാളികളെ കൃത്യമായി പഠിച്ചും, സ്‌ക്വാഡിന്റെ ശക്തിയും ദൗര്‍ബ്ബല്യങ്ങളും അനുസരിച്ച് സെറ്റ് ചെയ്തും, കണ്ടീഷനുകൾ മനസ്സിലാക്കിയും, നിശ്ചയദാര്‍ഢ്യത്തോടെ ഗൃഹപാഠങ്ങൾ നടത്തിയുമെല്ലാം പരമാവധി പ്രൊഫണൽ ആയാണ് കളികളെ സമീപിക്കുക. പ്രത്യേകിച്ച് ഫൈനൽ മാച്ചുകൾ.

കളിയുടെ തലേദിവസം പിച്ചിന്റെ ചിത്രം മൊബൈലിൽ പകർത്തിയ ഓസ്‌ട്രേലിയൻ കാപ്റ്റൻ കമ്മിൻസിന്റെ ചിത്രം ഇന്ത്യക്കാർക്കും മാധ്യമങ്ങൾക്കും തമാശയായി തോന്നിയിരിക്കാം പക്ഷെ ഓസീസ് ടീമിന് ഡ്രസിങ് റൂമിലെ സാധാരണ ചർച്ചകളിലൊന്ന് അതായിരിക്കണം. ഓസ്‌ട്രേലിയ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് മുതൽ അവസാന നിമിഷം വരെ അവർ ഫൈനൽ കൈക്കലാക്കിയിരുന്നു എന്നതാണ് സത്യം. രോഹിത് ശർമയെയും കൊഹ്‍ലിയെയും അതിജീവിച്ച ശേഷം 50 ഓവർ കഴിയുന്നത് വരെ ഓസ്‌ട്രേലിയ വഴങ്ങിയത് കേവലം അഞ്ചു ബൗണ്ടറികൾ മാത്രം, അതിൽ രണ്ടെണ്ണം വാലറ്റക്കാരായ ഷാമിയും സിറാജൂം നേടിയത്. കളിക്കാർക്കനുസരിച്ചുള്ള പന്തുകളും ഫീൽഡ് സെറ്റിങ്ങുകൾ, പതിനൊന്ന് പേരേക്കാൾ കൂടുതൽ കളിക്കാർ നിറഞ്ഞത് പോലെ ഓരോ പന്തും ഫീൽഡറുകളുടെ കയ്യിൽ, പന്തിന്റെ പേസ് മുതലെടുത്ത് 360 ഡിഗ്രി കളിക്കുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സൂര്യകുമാർ യാദവിനെ വിവേകത്തോടെ പന്തെറിഞ്ഞു ദയനീയമായി പരാജയപ്പെടുത്തുന്നതുമെല്ലാം കണ്ടു. ബാറ്റിംഗ് തുടങ്ങിയപ്പോൾ 47/ 3 എന്നിടത്ത് നിന്ന് കരുതലോടെ കളിച്ചു , താളം കിട്ടിയപ്പോൾ ഡോമിനേറ്റ് ചെയ്ത് ലാബുഷാഗനെയെ കൂടെ നിർത്തി സെഞ്ചുറിയുമായി ട്രാവിസ് ഹെഡ് മാച്ച് വിന്നിങ് കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ എല്ലാ നിലയിലും തോൽപ്പിച്ചുകഴിഞ്ഞിരുന്നു.

ഏറ്റവും ഭംഗിയായി കളിച്ചു ഒരു കളിപോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തി കലമുടച്ചത്. കാണികളെ നിശ്ശബ്ദരാക്കുമെന്ന് ഓസീസ് കാപ്റ്റൻ പറഞ്ഞത് പോലെ സംഭവിച്ചു, നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും സ്‌ക്രീനിൽ കാണിച്ചിരുന്നു, ഒപ്പം അവരുടെ ചിരിയും കൈവീശലും. പക്ഷെ കാണികൾ നിരാശയോടെയും വിഷമത്തോടെയും വീക്ഷിച്ചിരുന്ന സമയമായതിനാൽ രാഷ്ട്രീയം വേറെ കളി വേറെയെന്ന യാഥാർഥ്യത്തിലെത്തിയിരുന്നു. അധികം സമയം നഷ്ടമാവാതെ ഓസ്‌ട്രേലിയ വിജയിക്കുകയും ക്രിക്കറ്റിനെ മാത്രം കുറിച്ചുള്ള വിശദപരിശോധനകളും ആരംഭിച്ചിരുന്നു.

COMMITMENT, ATTENTION TO DETAIL, SELF BELIEF, ANALYTICAL & MATURITY. ഇതെല്ലാമാണ് ഓസ്‌ട്രേലിയ. ഒപ്പം കളിക്കളത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരും ഗെയിം കളഴിഞ്ഞാൽ സാധാരണക്കാരും. ഏത് ടീമിനും മാതൃകയാക്കാം. ഇന്നത്തെ കളി ഓസ്‌ട്രേലിയ ചാമ്പ്യൻമാരാകാൻ വേണ്ടി തയ്യാറെടുത്തു കളിച്ചു. ആറാമത്തെ കിരീടവും സ്വന്തമാക്കി.

Congratulations Australia 🏆.

– ഹിയാസ് വെളിയംകോട്

Previous Post

കണ്ണീരണിഞ്ഞ് രോഹിത്ത് ശർമ്മ; ആശ്വസിപ്പിക്കാൻ ഓടിയെത്തി സച്ചിൻ, വീഡിയോ

Next Post

കപ്പിനും ലിപ്പിനുമിടയില്‍ പോയ കപ്പ്‌; വിരാടിനെ ആശ്വസിപ്പിച്ച് അനുഷ്ക

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
കപ്പിനും-ലിപ്പിനുമിടയില്‍-പോയ-കപ്പ്‌;-വിരാടിനെ-ആശ്വസിപ്പിച്ച്-അനുഷ്ക

കപ്പിനും ലിപ്പിനുമിടയില്‍ പോയ കപ്പ്‌; വിരാടിനെ ആശ്വസിപ്പിച്ച് അനുഷ്ക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.