കാൻബറ: കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല (10 വയസ്സ്) ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
കാൻബറ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ ഈ കുടുംബത്തിലെ കുട്ടിയുടെ വേർപാട് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. തടത്തിൽ പറമ്പിൽ തോമസ് ജോൺ (ടോമി) പൊന്തൻപുഴ മണിമല (കാഞ്ഞിരപ്പള്ളി) സ്വദേശിയും, സോണിയ മണ്ണാർക്കാട് സ്വദേശിനിയുമാണ്.