മക്ക > ജിദ്ദ നവോദയ മക്ക ഏരിയ ജെർവൽ യൂണിറ്റ് സമ്മേളനം സമാപിച്ചു. മക്കയിലെ അൽബറക ഓഡിറ്റോറിയത്തിൽ സഖാവ് മൻസൂർ പള്ളിപ്പറമ്പൻ നഗറിൽ സലാം കടുങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മക്ക ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ഷെഫീഖ് ചിറക്കൽപടി, ഹനീഫ മണ്ണാർകാട് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി നിസാം മുഹമ്മദ് ചവറ പ്രവർത്തന റിപ്പോർട്ടും ഏരിയ പ്രസിഡന്റ് റഷീദ് ഒലവക്കോട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നൈസൽ പത്തനംതിട്ട പുതിയ പാനൽ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സലാം കടുങ്ങല്ലൂർ (പ്രസിഡന്റ്), നിസാംമുഹമ്മദ് ചവറ (സെക്രട്ടറി), റാഫി വേങ്ങര, അനീഫ മണ്ണാർകാട് (വൈസ് പ്രസിഡന്റുമാർ) സുഹൈൽ പെരിമ്പലം, സലീം തിരുവനന്തപുരം (ജോയിന്റ് സെക്രട്ടറിമാർ) നൂറുൽഹസ്സൻ ചേളാരി (ട്രഷറർ), ഷഫീഖ് ചിറക്കൽപടി (ജീവകാരുണ്യം കൺവീനർ) അക്ബർസിദ്ധിക്ക് താനാളൂർ (ജീവകാരുണ്യം ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റ് കമ്മിറ്റി അംഗങ്ങൾ: അനീഷ് ശാസ്താംകോട്ട, ജംഷീദ് കോടൂർ, മുസ്തഫ പാതാരി, ജാഫർ സലീം എടവണ്ണ, ഷഹിൻഷ വിഴിഞ്ഞം. നവോദയ ആക്ടിംഗ് പ്രസിഡന്റ് ഷിഹാബുദ്ദീൻ കോഴിക്കോട്, ഏരിയാ ട്രഷറർ ബഷീർ നിലമ്പൂർ, ബുഷാർ ചെങ്ങമനാട്, മുജീബ് റഹ്മാൻ നിലമ്പൂർ, സാലിഹ് വാണിയമ്പലം എന്നിവർ സംസാരിച്ചു. നൂറുൽ ഹസ്സൻ സ്വാഗതവും അനീഷ് ശാസ്താംകോട്ട നന്ദിയും പറഞ്ഞു.