മനാമ
സമൂഹമാധ്യമത്തിൽ പലസ്തീനെതിരെ വിദ്വേഷ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടറെ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടു. ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയിൽ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. സുനിൽ ജെ റാവുവിനെയാണ് പിരിച്ചുവിട്ടത്.
പോസ്റ്റിനെതിരെ വ്യാപക വിമർശമുയർതോടെ അദ്ദേഹം ക്ഷമ ചോദിച്ചിരുന്നു. എന്നാൽ, പോസ്റ്റ് സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് നിയമനടപടിയെടുക്കുകയും പിരിച്ചുവിടുകയും ചെയ്തതെന്ന് മാനേജ്മെന്റ് അറിയിച്ചു.