ന്യൂഡൽഹി
രാജസ്ഥാനിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താൻ തന്നെയാകുമെന്ന് സൂചന നൽകി അശോക് ഗെലോട്ട്. മുഖ്യമന്ത്രി പദം ഒഴിയാൻ താൽപ്പര്യമുണ്ടെങ്കിലും മുഖ്യമന്ത്രി പദം തന്നെ വിട്ടുപോകാൻ കൂട്ടാക്കുന്നില്ലെന്ന് ഗെലോട്ട് പറഞ്ഞു. സോണിയ ഗാന്ധി പ്രസിഡന്റായശേഷം ആദ്യമെടുത്ത തീരുമാനം തന്നെ മുഖ്യമന്ത്രിയാക്കാനാണ്. കൊള്ളാമെന്ന് തോന്നിയത് കൊണ്ടായിരിക്കുമല്ലോ മൂന്നുവട്ടം മുഖ്യമന്ത്രിയാക്കിയത്. ഹൈക്കമാൻഡിന്റെ ഏതുതീരുമാനവും അംഗീകരിക്കും. കോൺഗ്രസിൽ ഇപ്പോൾ ഭിന്നതയില്ലാത്തതാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്–- ഗെലോട്ട് പറഞ്ഞു.