ന്യൂഡൽഹി
ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത, എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവർ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഡൽഹി പൊലീസിന്റെ നിലപാട് തേടി.
യുഎപിഎ നിയമപ്രകാരം ഇരുവരെയും അറസ്റ്റുചെയ്ത നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, പ്രശാന്ത്കുമാർ മിശ്ര എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു. 30ന് ഹർജി വീണ്ടും പരിഗണിക്കും. അതിനകം ഡൽഹി പൊലീസ് നിലപാട് വ്യക്തമാക്കണം.