ദുബായ് > ഗാസ മുനമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ മസ്കറ്റിൽ നടന്ന അടിയന്തര ജിസിസി മന്ത്രിതല യോഗത്തിൽ പങ്കെടുത്തു. മിഡിൽ ഈസ്റ്റ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിൽ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ഷെയ്ഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
പ്രതിസന്ധിയിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനും അവർക്ക് ദുരിതാശ്വാസവും വൈദ്യസഹായവും അടിയന്തിരമായി എത്തിക്കാൻ കൂട്ടായി പ്രവർത്തിക്കുക എന്നതിനുമാണ് അടിയന്തിര മുൻഗണനയെന്ന് ഹിസ് ഹൈനസ് പറഞ്ഞു. തീവ്രവാദത്തെയും അക്രമത്തെയും ഒരുപോലെ നേരിടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പലസ്തീന് യുഎഇയുടെ പിന്തുണ ഉറപ്പിക്കുകയും ചെയ്തു. ഒമാന്റെ അഭ്യർത്ഥന മാനിച്ചാണ് മന്ത്രിതല യോഗം വിളിച്ച് ചേർത്തത്.