ഖരഗ്പൂർ > ഖരഗ്പൂർ ഐഐടിയിലെ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാലാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിങ് വിദ്യാർഥിയായ കെ. കിരൺ ചന്ദ്ര (21) ആണ് മരിച്ചത്. തെലങ്കാന സ്വദേശിയാണ്. രണ്ട് സുഹൃത്തുക്കളോടൊപ്പം കാമ്പസ് ഹോസ്റ്റലിലാണ് കിരൺ താമസിച്ചിരുന്നത്.
പഠനാവശ്യത്തിനായി പുറത്തുപോയ കൂട്ടുകാർ തിരിച്ചെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടർന്ന് ബലമായി വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.