ചെന്നൈ > സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ നല്കിയ ഹര്‍ജി പ്രത്യയശാസ്ത്രപരമായ ഭിന്നതമൂലമാണെന്ന് ഉദയനിധി സ്റ്റാലിന് കോടതിയെ അറിയിച്ചു. മതത്തില്‍ വിശ്വസിക്കാന്‍ അവകാശം നല്കുന്ന ഭരണഘടന നിരീശ്വരവാദം തുടരാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും നല്‍കുന്നുണ്ടെന്ന് ഉദയനിധിക്കുവേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന് പി വില്‍സണ്‍ പറഞ്ഞു. ആത്മാഭിമാനം, സമത്വം, സാഹോദര്യം എന്നിവയെക്കുറിച്ചാണ് ഡിഎംകെ സംസാരിക്കുന്നത്.
എതിര്‍കക്ഷി ജാതി അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഹിന്ദു മുന്നണിയാണ് ഉദയനിധിക്കെതിരെ ഹര്‍ജി നല്‍കിയത്. 31ന് വീണ്ടും വാദം കേള്‍ക്കും.