ന്യൂഡൽഹി> എംപിമാർ അടക്കം വിവിധ രാഷ്ട്രീയ പാർടികളുടെ നേതാക്കൾ പലസ്തീൻ സ്ഥാനപതി അദ്നാൻ അബു അൽഹൈജായെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. 1967ലെ അതിർത്തി പ്രകാരമുള്ള സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രമെന്ന യുഎൻ പ്രമേയം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഇടതുപാർടികൾ, കോൺഗ്രസ്, ജെഡിയു, ആർജെഡി, എസ്പി എന്നിവയെ പ്രതിനിധാനം ചെയ്ത് നീലോൽപ്പൽ ബസു, ഡി രാജ, മണിശങ്കർ അയ്യർ, മനോജ് ഝാേ, ഡാനിഷ് അലി, ദീപാങ്കർ ഭട്ടാചാര്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.