ന്യൂഡൽഹി> കമ്യൂണിസ്റ്റ്, വർക്കേഴ്സ് പാർടികളുടെ അന്താരാഷ്ട്ര സമ്മേളനം 19 മുതൽ 22 വരെ തുർക്കിയ ഇസ്തംബൂളിൽ ചേരും. 19ന് നിർവാഹകസമിതി യോഗവും 20 മുതൽ 22വരെ പൂർണ സമ്മേളനവും ചേരും. ഇതര അന്താരാഷ്ട്ര വിഷയങ്ങൾക്ക് പുറമെ പലസ്തീൻ പ്രശ്നവും ചർച്ചചെയ്യും. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും സിപിഐ പ്രതിനിധിയായി കേന്ദ്ര സെക്രട്ടറിയറ്റംഗം ഡോ. ബാലചന്ദ്ര കാംഗോയും പങ്കെടുക്കും.















