ന്യൂഡൽഹി> സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ്ച വിധിപറയും. സ്വവർഗദമ്പതികൾ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ, സാമൂഹ്യസംഘടനകൾ തുടങ്ങി വിവിധ കക്ഷികൾ നൽകിയ 20 ഹർജിയാണ് പരിഗണിച്ചത്. സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മാരേജ് ആക്ട്, ഫോറിൻ മാരേജ് ആക്ട് തുടങ്ങിയ നിയമങ്ങൾ സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാത്തത് ചോദ്യംചെയ്താണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇത്തരം വിവാഹങ്ങൾക്ക് നിയമസാധുത ഇല്ലാത്ത വസ്തുത മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് വാദംകേൾക്കലിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.















