വാഷിങ്ടൺ> ജൂതവിരോധികളായ പലസ്തീൻകാർക്ക് അമേരിക്ക അഭയം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്ന റോൺ ഡി സാന്റിസ്. ഗാസയിലെ ജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും മരുന്നും എത്തിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യവും അദ്ദേഹം തള്ളി.
അവശ്യസേവനങ്ങൾ എത്തിക്കാതിരുന്നാൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നിർബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വമോഹികളിൽ ഏറ്റവും തീവ്രവലത് നിലപാട് എടുക്കുന്നവരിൽ ഒരാളാണ് ഡി സാന്റിസ്.
അതേസമയം, ഗാസയിലെ ജനങ്ങൾക്കായി അതിർത്തി തുറക്കാത്ത അറബ് രാജ്യങ്ങളെ മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വമോഹിയായ നിക്കി ഹേലി വിമർശിച്ചു.















