കുവൈത്ത് സിറ്റി > പലസ്തീനെ പിന്തുണച്ച് ഐക്യദാർഢ്യ പ്രകടനത്തിൽ അണിനിരന്ന് കുവൈത്ത് പൗരന്മാർ. ഇസ്രായേൽ അക്രമം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയർത്തി ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ നൂറുകണക്കിന് പൗരന്മാർ അൽ ഇറാദ സ്ക്വയറിൽ ഒത്തുകൂടി.
പലസ്തീൻ പ്രശ്നം അവരുടേത് മാത്രമല്ലെന്നും മനുഷ്യ മനസാക്ഷിയുള്ള ഏവർക്കും ഇതിൽ നിയമാനുസൃതമായ കടമ ഉണ്ടെന്നും എംപി അബ്ദുള്ള അൽ മുദാഫ് പറഞ്ഞു. ദേശീയ അസംബ്ലി പ്രതിനിധികൾ പലസ്തീൻ വിഷയത്തിൽ പ്രത്യേക സമ്മേളനം വിളിക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലസ്തീൻ ജനതയ്ക്കുള്ള പിന്തുണ അറിയിച്ച് കൊണ്ടുള്ള പരിപാടിയിൽ കുവൈത്ത് പൗരന്മാരുടെയും താമസക്കാരുടെയും ഗണ്യമായ പങ്കാളിത്തം അടിച്ചമർത്തലുകൾക്കെതിരായ ശക്തമായ സന്ദേശമാണെന്ന് അഹമ്മദ് അൽ-ദിൻ പറഞ്ഞു