റിയാദ് > കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ആവണി 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. എക്സിറ്റ് 30ലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ 9ന് കുട്ടികൾക്കായുള്ള കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടി രാത്രി 12 വരെ നീണ്ടു.
കുട്ടികൾക്കായുള്ള കായിക മത്സരങ്ങൾ, കോമഡി സ്കിറ്റ്, സംഗീത ശിൽപ്പം, നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്ക്കാരം, നാടൻ പാട്ടുകൾ, നൃത്തങ്ങൾ, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നീ കലാ പരിപാടികൾ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അമർ പൂളക്കൽ ആമുഖ പ്രസംഗം നടത്തി. കേളി മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശ്ശി അധ്യക്ഷനായി. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ശ്രീനാഥ് ശിവശങ്കരൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ പി എം സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി കമ്മിറ്റി അംഗം ടി ആർ സുബ്രഹ്മണ്യൻ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, മലാസ് – ഒലയ്യ രക്ഷാധികാരി കൺവീനർമാരായ സുനിൽ കുമാർ, ജവാദ് പരിയാട്ട്, ആവണി 2023 ന്റെ മുഖ്യ പ്രയോജകരായ അൽരാജി ടെലികോം പ്രതിനിധി ഇനാമുള്ള, ബട്ടർഫ്ലൈ മിക്സർ ഗ്രൈന്റർ (ഫക്രു ഇന്ററിനാഷണൽ) പ്രതിനിധി ഗോകുൽ, സഹപ്രയോജകരായ ക്രിസ്റ്റൽ ഗ്രൂപ്പ് പ്രതിനിധി അൻസർ, ദോശ കോർണർ പ്രധിനിധി ശശാങ്ക് എന്നിവർ സംസാരിച്ചു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, കേളി മലാസ് ഏരിയ ട്രഷറർ സിംനേഷ് വയനാൻ, സാമ്പത്തിക കൺവീനർ റെനീസ് കരുനാഗപ്പള്ളി, ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആവണി 2023 മായി സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള മെമെന്റോയും, പരിപാടികളിൽ പങ്കെടുത്തവർക്കും മത്സരങ്ങളിൽ വിജയിച്ചവർക്കുമുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. സംഘാടക സമിതി കൺവീനർ സമീർ അബ്ദുൽ അസീസ് നന്ദി പറഞ്ഞു.
ശ്രീനാഥ് ശിവശങ്കരൻ നേതൃത്വം നൽകിയ ഗാനസന്ധ്യ നടന്നു. സൗദി പാട്ടു കൂട്ടത്തിലെ ഗായകൻ സന്ധു സന്തോഷ്, ഗായിക ദേവിക എന്നിവരും ഗാനങ്ങൾ ആലപിച്ചു.