അബുദബി > ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷങ്ങളിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള വഴികളെക്കുറിച്ച് യുഎഇയും പാകിസ്ഥാനും ചർച്ച ചെയ്തു. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജീലാനിയും തമ്മിൽ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച നടത്തി.
സാധാരണ ജനങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനായി സുരക്ഷിത ഇടനാഴികൾ തുറക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും ഷെയ്ഖ് അബ്ദുല്ല ചർച്ച ചെയ്തു. തീവ്രവാദവും അക്രമവും അവസാനിപ്പിക്കുന്നതിനോടൊപ്പം തന്നെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾ തീവ്രമാക്കേണ്ടതിന്റെ പ്രാധാന്യവും യുഎഇ ചൂണ്ടിക്കാട്ടി.