ന്യൂഡൽഹി> ഇൻഡിഗോ വിമാനം പലതവണ റദ്ദാക്കിയതും മണിക്കൂറുകൾ വൈകിയതും സെപ്തംബറിൽമാത്രം 76,000 യാത്രക്കാരെ ബാധിച്ചെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ റിപ്പോർട്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സെപ്തംബറിൽ 450 യാത്രക്കാരുടെ ബോർഡിങ് നിഷേധിച്ചു. രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മാസം 29.10 ശതമാനം വളർച്ചയുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.