ന്യൂഡല്‍ഹി
ബിഹാര്‍ ട്രെയിന്‍ അപകടത്തിനുകാരണം പാളത്തിലെ കേടുപാടെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍നിന്ന് അസമിലേക്ക് പോയ ഡല്‍ഹി –- കാമാഖ്യ എക്സ്പ്രസാണ് ബുധന്‍ രാത്രി ബക്സറില്‍വച്ച് പാളംതെറ്റിയത്. നാലുപേര്‍ മരിക്കുകയും എഴുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ റെയില്‍ സുരക്ഷാ കമീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
1500ലധികം പേരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ലോക്കോപൈലറ്റിനും സഹപൈലറ്റിനും പരിക്കുണ്ട്. 128 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്.