മനാമ> പ്രായവും അസുഖങ്ങളും കാരണം നീണ്ട ഒമ്പതു വർഷക്കാലമായി നാട്ടിൽ പോകാനാവാതെ ദുരിതം അനുഭവിച്ച തിരുവനന്തപുരം പുല്ലാംപ്പറ സ്വദേശി ശശിധരൻ നായർ നാട്ടിലേക്ക് മടങ്ങി. ബിഡികെ കോഓർഡിനേറ്റർ സുരേഷ് പുത്തൻവിളയിലാണ് ഐസിആർഎഫ് ഹോസ്പിറ്റലിലെ കേസ് ചുമതലയുള്ള കെ ടി സലീമിനെയും ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസിലും ശശിധരൻ നായരെ കുറിച്ചുള്ള വിവരം അവതരിപ്പിച്ചത്.
തുടർന്ന് ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നടത്തിയ ഇടപെടലൂടെ നാട്ടിലേക്ക് പോകാനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു. ഹോപ്പ് ബഹ്റൈൻ നൽകിയ ഗൾഫ് കിറ്റുമായി നാട്ടിലെത്തിയ ശശിധരൻ നായർ, സഹായിച്ചവർക്കും എംബസി അധികൃതർക്കും ഐസിആർഎഫിനും നന്ദി അറിയിച്ചു.