ദോഫാർ(ഒമാൻ) > ദോഫാർ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ വിലായത്ത് ഓഫ് ഷാലിമിലും ഹലാനിയത്ത് ദ്വീപുകളിലും ഇന്നലെ രാവിലെ ഒമ്പത് മണിയോടെ റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹൈമ നഗരത്തിന് 154 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇഎംസി ഓൺലൈൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.















