അബുദാബി > 120 ദിവസം നീണ്ടുനിൽക്കുന്ന ശൈത്യകാല ക്യാമ്പയിന് യുഎഇയിലെ ധനവിനിമയ സ്ഥാപനമായ അഹല്യ എക്സ്ചേഞ്ചിൽ തുടക്കമായി. ഒക്ടോബർ 12 മുതൽ 2024 ഫെബ്രുവരി 8 വരെയാണ് ക്യാമ്പയിൻ. അഹല്യ എക്സ്ചേഞ്ചിൽ നിന്നും സ്വദേശത്തേക്ക് പണമയക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെക്കുന്നവർക്ക് പത്ത് ലക്ഷ്വറി എസ്യുവികൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
1996 ൽ ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് നിലവിൽ യുഎഇയിൽ 30 ശാഖകളുണ്ട്. വിവിധ അഹല്യ ബ്രാഞ്ചുകളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് കാറിന് അർഹരായവരെ കണ്ടെത്തുക. സീനിയർ മാർക്കറ്റിങ്ങ് മാനേജറെ സന്തോഷ് നായർ, ഡെപ്യുട്ടി ഓപ്പറേഷൻസ് മാനേജർ ഷാനിഷ് കൊല്ലാറ, ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് മർഗൂബ്, ഫൈനാൻസ് മാനേജർ അതീഖുർ റഹ്മാൻ, ട്രഷറി ഡീൽ പ്രദീഷ് എം. സി., മാനേജർ സാറ്റലൈറ്റ് ആന്റ് എപിഎസ് മാർക്കറ്റിങ്ങ് സുദർശൻ ജോഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.