അബുദാബി > ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സ്ഥാപക ജോയിന്റ് സെക്രട്ടറിയും കേരള സോഷ്യൽ സെന്റർ മുൻ ജനറൽ സെക്രട്ടറി ഷെറിൻ വിജയന്റെ പിതാവുമായ വിജയൻ കൊറ്റിക്കലിനെ ശക്തി തിയറ്റേഴ്സിന്റെയും കേരള സോഷ്യൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗം ചേർന്ന് അനുസ്മരിച്ചു.
44 വർഷം മുമ്പ് ശക്തി തിയറ്റേഴ്സ്റ്റിന് രൂപം നൽകുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ള വിജയൻ കേരള സോഷ്യൽ സെന്ററിന്റെയും സജീവ പ്രവർത്തകനായിരുന്നു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ടി കെ മനോജ്, അബുദാബി മലയാളി സമാജം മുൻ പ്രസിഡന്റ് സലിം ചിറക്കൽ, ഗോവിന്ദൻ നമ്പൂതിരി, സി കെ മനാഫ്, കെ വി ബഷീർ, പ്രീത നാരായണൻ, ധനേഷ് കുമാർ, സുനിൽ കണ്ണൂർ, കെ വി മണികണ്ഠൻ, സ്മിത ധനേഷ് എന്നിവർ സംസാരിച്ചു. ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യൽ സെന്റർ ട്രഷറർ ഷെബിൻ പ്രേമരാജൻ നന്ദിയും പറഞ്ഞു.