ന്യൂഡല്‍ഹി
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് രാജ്യത്തെ ആറ് സംസ്ഥാനത്ത് എന്‍ഐഎ റെയ്ഡ് നടത്തി. മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ്, തമിഴ്നാട്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലാണ് ബുധനാഴ്ച പരിശോധന നടന്നത്.
മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ് പ്രതിയായ അബ്ദുള്‍ വാഹിദ് ഷെയ്ഖിന്റെ മുംബൈയിലെ വീട്ടിലും റെയ്ഡ് നടന്നു. തമിഴ്നാട്ടില്‍ പത്ത് ഇടത്ത് പരിശോധിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ, പിഎഫ്ഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ ബിഹാര്‍ സന്ദര്‍ശനവേളയില്‍ തടസ്സമുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നും റിപ്പോര്‍ട്ടുണ്ട്.