ഗ്യാങ്ടോക്> സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ 105 പേർക്കായി തിരച്ചില്‍ തുടരുന്നു. 10 സൈനികരടക്കം അറുപതിലധികം പേര് മരിച്ചതായാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ടീസ്ത നദീതീരത്തുനിന്ന് 40 മൃതദേഹം കണ്ടെടുത്തു. വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കാൻ വ്യോമസേന നടപടി തുടങ്ങി. പാക്യോങ് ജില്ലയിലാണ് കൂടുതല്‍ മരണം. 3432 വീടിന് കേടുപാടുണ്ടായി. 14 പാലവും നിരവധി റോഡുകളും ഒലിച്ചുപോയി.