സോഹാർ> ഫലജ് കൈരളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണം- ഈദ് ആഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പായസ മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി കുടുംബിനികൾ പങ്കെടുത്തു മത്സരം ക്രൗൺ പ്ലാസ ഷെഫ് മിനാസ് മധു വിജയികളെ തിരഞ്ഞെടുത്തു.
തുടർന്ന് വേദിയിൽ മസ്കറ്റ് പഞ്ചവാദ്യ സഘം അവതരിപ്പിച്ച പഞ്ചവാദ്യം അരങ്ങേറി. ഫലജ് യൂണിറ്റ്ലെ വനിതാ കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും വേദിയെ ഉണർത്തി. വേദിയിൽ നടന്ന കലാ പരിപാടിയിൽ ഫലജിലും പുറത്തുനിന്നുമുള്ള കലാകാരമാർ നടത്തിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. സോഹാർ വിങ് സ്ട്രിങ് കലാ കാരന്മാർ അവതരിപ്പിച്ച ഗാനമേളയും നടന്നു.
സാംസ്കാരിക സമ്മേളനം സാമൂഹ്യ പ്രവർത്തകൻ തമ്പാൻ ഉദ്ഘാടനം ചെയ്തു. സോഹാർ യൂണിവേഴ്സിറ്റി അധ്യാപകൻ റോയ് മാഷ് മുഖ്യ പ്രഭാഷണവും നടത്തി. പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷത വഹിച്ചു. പ്രവർത്തകരായ മുരളി, കൃഷ്ണൻ, നവാസ്മൂസ, വാസുദേവൻ, ജെയ്സൺ, ജയൻ, മജീദ്, ഹരി എന്നിവർ പങ്കെടുത്തു. സെക്രട്ടറി സിറാജ് സ്വാഗതവും അഭിനന്ത് നന്ദിയും പറഞ്ഞു.
തുടർന്ന് ചിത്ര രചന മത്സരം, പായസ മത്സരം, മറ്റു കലാപരിപാടികളിൽ വിജയികളായിട്ടുള്ളവർക്കുള്ള സമ്മാനദാനം നിർവഹിച്ചു. തുടർന്ന് നടന്ന വടം വലി മത്സരത്തിൽ ഫലജ് ഒന്നാം സമ്മാനവും, സോഹാർ സനയ്യ രണ്ടാം സമ്മാനവും നേടി.