ജയ്പുര്‍> രാജസ്ഥാനിലെ സ്വകാര്യ ഹോസ്റ്റലില്‍ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. സിക്കാര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ഭരത്പുര്‍ സ്വദേശി നിതിന്‍ ഫൗജ്ദാറാ (18)ണ് ജീവനൊടുക്കിയത്. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ വിദ്യാര്‍ഥിയാണ് സിക്കാറില്‍ ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ മാസം മറ്റൊരു നീറ്റ് വിദ്യാര്‍ഥിയും ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയിരുന്നു. ഈ വര്‍ഷം കോട്ടയില്‍ 23 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. എൻജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി രണ്ടു ലക്ഷത്തിലധികം പേരാണ് ഓരോ വര്‍ഷവും കോട്ടയില്‍ എത്തുന്നത്.