Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഏഷ്യന്‍ ഗെയിംസ്: 107 മെഡല്‍; ചരിത്ര നേട്ടവുമായി ഇന്ത്യ

by News Desk
October 8, 2023
in SPORTS
0
ഏഷ്യന്‍-ഗെയിംസ്:-107-മെഡല്‍;-ചരിത്ര-നേട്ടവുമായി-ഇന്ത്യ
0
SHARES
57
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹാങ്ചൗ> ഷൂട്ടർമാർ വെടിവച്ചിട്ടു. അമ്പെയ്ത്തുകാർ എയ്തുവീഴ്ത്തി. അത്ലീറ്റുകൾ ഓടിയും ചാടിയുമെടുത്തു. ചരിത്രത്തിലെ ഏറ്റവുംവലിയ മെഡൽ നേട്ടത്തിന് ഇന്ത്യയെ സഹായിച്ചത് അത്ലറ്റിക്സ്, ഷൂട്ടിങ്, അമ്പെയ്ത്ത് ഇനങ്ങളാണ്. മൂന്നിനങ്ങളിലായി 60 മെഡൽ കിട്ടി. ഗെയിംസിൽ നാലാംസ്ഥാനത്തെത്തുന്നതും ആദ്യം. 1951ൽ ഡൽഹിയിൽ നടന്ന പ്രഥമ ഗെയിംസിൽ 15 സ്വർണമടക്കം 51 മെഡലുമായി രണ്ടാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണയും എട്ടാംസ്ഥാനമായിരുന്നു.

ജക്കാർത്തയിൽ (2018) നേടിയ 70 മെഡലായിരുന്നു എറ്റവുംവലിയ നേട്ടം. ഇക്കുറി ലക്ഷ്യംവച്ചത് 100 മെഡലായിരുന്നു. പ്രതീക്ഷയും മറികടന്നുള്ള പ്രകടനമാണ് 655 അംഗ ഇന്ത്യൻ സംഘം നടത്തിയത്. അത്ലറ്റിക്സിൽ ആറ് സ്വർണമടക്കം 29 മെഡലുണ്ട്. ഷൂട്ടർമാർ കൊണ്ടുവന്നത് ഏഴ് സ്വർണമടക്കം 22 മെഡൽ. അമ്പെയ്ത്തുകാരുടെ സംഭാവന ഒമ്പത് മെഡൽ. ഗുസ്തിക്കാർ ഒരു വെള്ളിയും അഞ്ച് വെങ്കലവും സംഭാവന ചെയ്തു. സ്ക്വാഷ്, ബോക്സിങ്, തുഴച്ചിൽ ടീമുകൾ അഞ്ച് മെഡൽവീതം നേടി.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ

2023 ഹാങ്ചൗ 28 സ്വർണം 107 മെഡൽ
2018 ജക്കാർത്ത 16 സ്വർണം, 70 മെഡൽ
2014 ഇഞ്ചിയോൺ 11 സ്വർണം, 57 മെഡൽ
2010 ഗാങ്ചൗ 14 സ്വർണം, 65 മെഡൽ
2006 ദോഹ 10 സ്വർണം, 53 മെഡൽ
2002 ബുസാൻ 11 സ്വർണം, 36 മെഡൽ
1998 ബാങ്കോക് 7 സ്വർണം, 35 മെഡൽ

മെഡൽ വമ്പ്

അഞ്ച് സ്വർണമടക്കം ഒമ്പത് മെഡലാണ് ഇന്ത്യ അമ്പെയ്ത് വീഴ്ത്തിയത്. അമ്പെയ്ത്തിലെ 10 ഇനങ്ങളിൽ അഞ്ചിലും സ്വർണം നേടി ഒന്നാമതെത്തി. രണ്ടുവീതം വെള്ളിയും വെങ്കലവുമുണ്ട്. നാല് സ്വർണമുള്ള ദക്ഷിണകൊറിയയാണ് രണ്ടാമത്. ഒരുസ്വർണം മംഗോളിയക്കാണ്. അവസാനദിവസം ഇന്ത്യക്ക് രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവും ലഭിച്ചു.

കോമ്പൗണ്ട് ഇനത്തിൽ ഇന്ത്യൻ ആധിപത്യം പൂർണമായിരുന്നു. അഞ്ച് സ്വർണവും ഈ വിഭാഗത്തിലാണ്. റികർവ് ഇനത്തിൽ വനിതകൾക്ക് വെങ്കലവും പുരുഷന്മാർക്ക് വെള്ളിയും കിട്ടി. വനിതകളുടെ വെങ്കലനേട്ടം 13 വർഷത്തിനുശേഷം ആദ്യമാണ്. ഇന്ത്യ ഏഷ്യൻ ഗെയിംസിൽ അവതരിപ്പിച്ചത് 16 അമ്പെയ്ത്തുകാരെയാണ്. പുരുഷ–-വനിതകൾ എട്ടുവീതം. അവരിൽ ജ്യോതി സുരേഖ വെന്നവും ഓജസ് പ്രവീൺ ദിയോടെയ്ലും മൂന്നുവീതം സ്വർണം നേടി. കോമ്പൗണ്ട് വ്യക്തിഗതം, മിക്സ്ഡ്, ടീം ഇനത്തിലാണ് നേട്ടം.

അവസാനദിനം വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ വിജയവാഡക്കാരി ജ്യോതി ഫൈനലിൽ ദക്ഷിണകൊറിയയുടെ ചായിവൺ സോയെ 149–-145ന് തോൽപ്പിച്ച് സ്വർണം സ്വന്തമാക്കി. പുരുഷവിഭാഗം ഫൈനലിൽ ഓജസ് പ്രവീണിന്റെ വിജയം സഹകളിക്കാരനായ അഭിഷേക് വർമക്കെതിരെയായിരുന്നു (149–-147). അങ്ങനെ ഈയിനത്തിൽ ഇന്ത്യ 1–-2 ഫിനിഷ് നടത്തി. വനിതകളിൽ അദിതി ഗോപിചന്ദ് സ്വാമി വെങ്കലം കരസ്ഥമാക്കി. ഇന്തോനേഷ്യൻ താരം സിലിസാറ്റിയെ കീഴടക്കി.

Previous Post

പൊന്നിൻ കബഡിയാണെന്നാലും….

Next Post

അഫ്‌ഗാൻ കടന്ന് ബംഗ്ലാദേശ്‌

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സംയമനം-പാലിക്കണമെന്ന്-ഗള്‍ഫ്-രാജ്യങ്ങള്‍

സംയമനം പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.