ജയ്-പുര്‍> കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച് പോസ്റ്റര്‍ പ്രചരിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയത്.
പുതുയുഗത്തിലെ രാവണനായി രാഹുലിനെ ചിത്രീകരിച്ച പോസ്റ്റ് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുനേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് രാജസ്ഥാന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജസ്വന്ത് ഗുര്‍ജാര്‍ ആവശ്യപ്പെട്ടു. ജയ്-പുര്‍ മെട്രോപൊളിറ്റന്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ബിജെപിയുടെ ഔദ്യോഗിക എക്സ് പേജില്‍ പുറത്തുവിട്ട ചിത്രമാണ് വിവാദമായത്.