Wednesday, April 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ന്യൂസ്‌ക്ലിക്ക്‌ കേസ്‌ ; വിചിത്ര ആരോപണങ്ങളുമായി എഫ്ഐആർ

by News Desk
October 7, 2023
in INDIA
0
ന്യൂസ്‌ക്ലിക്ക്‌-കേസ്‌-;-വിചിത്ര-ആരോപണങ്ങളുമായി-എഫ്ഐആർ
0
SHARES
54
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നതടക്കം തെളിവില്ലാത്ത ആരോപണങ്ങളാണ് ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കെതിരായ എഫ്ഐആറിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് കുത്തിനിറച്ചിരിക്കുന്നത്. വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ച് പുർകായസ്ത, യുഎസ് ബിസിനസുകാരൻ നെവിൽ റോയ് സിങ്കം, ഗൗതം നവ്ലഖ എന്നിവർ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഷവോമി, വിവോ എന്നീ ചൈനീസ് മൊബൈൽ കമ്പനികളിൽനിന്ന് ഇതിനായി നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചെന്നും ആരോപിക്കുന്നു. കശ്മീരിനെയും അരുണാചലിനെയും ചൈനയുടെ ഭാഗമാക്കി ഭൂപടം നിർമിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുണ്ട്. ആരോപണങ്ങൾക്ക് ബലമേകുന്ന തെളിവൊന്നും എഫ്ഐആറിൽ ഉൾപ്പെടുത്താനും ഡൽഹി പൊലീസിനായിട്ടില്ല.

‘ഷവോമി, വിവോ പോലുള്ള ചൈനീസ് കമ്പനികൾ ഫെമ, പിഎംഎൽഎൻ ചട്ടങ്ങൾ ലംഘിച്ച് ആയിരക്കണക്കിനു വ്യാജ കമ്പനികൾ സ്ഥാപിച്ച് വിദേശ ഫണ്ട് രാജ്യത്തേക്ക് കടത്തി. ചൈനീസ് കമ്പനികൾക്കെതിരായ കേസുകൾ പ്രതിരോധിക്കാനും അവർക്കായി പ്രചാരണം നടത്താനും അഭിഭാഷക ശൃംഖല രൂപീകരിക്കാൻ പ്രബീറും നെവില്ലും ഗീത ഹരിഹരനും കമ്പനികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഗൗതം ഭാട്ടിയയും ഗൂഢാലോചന നടത്തി.

ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രബീർ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്കുലറിസം എന്ന സംഘടനയുമായി ചേർന്നായിരുന്നു അട്ടിമറിനീക്കം. ബറ്റിനി റാവു, ദിലീപ് സിമിയോൺ, ദീപക് ദൊലാക്കിയ, ഹർഷ് കപൂർ, ജമാൽ കിദ്വായ്, അസിത ദാസ് എന്നിവരും പങ്കാളികളായി. കോവിഡ്കാലത്തെ സർക്കാർ ശ്രമങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. നിരോധിത തീവ്രവാദ സംഘടനയോട് പ്രതികൾ അനുഭാവം പുലർത്തി’–- എഫ്ഐആറിൽ ആരോപിക്കുന്നു. പിഎം കെയേഴ്സ് ഫണ്ടിലേക്ക് 2020ൽ ഷവോമി 10 കോടി രൂപ സംഭാവന ചെയ്തിരുന്നു.

Previous Post

സിറിയൻ സൈനിക അക്കാദമിയിൽ 
ആക്രമണം; 100 പേർ കൊല്ലപ്പെട്ടു

Next Post

തെരഞ്ഞെടുപ്പിനു മുമ്പുള്ള 
വാഗ്‌ദാനങ്ങൾ തടയാനാകില്ല : സുപ്രീംകോടതി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
തെരഞ്ഞെടുപ്പിനു-മുമ്പുള്ള-
വാഗ്‌ദാനങ്ങൾ-തടയാനാകില്ല-:-സുപ്രീംകോടതി

തെരഞ്ഞെടുപ്പിനു മുമ്പുള്ള 
വാഗ്‌ദാനങ്ങൾ തടയാനാകില്ല : സുപ്രീംകോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.