ദമാസ്കസ്
സിറിയയിലെ ഹോംസ് മേഖലയിലെ സൈനിക അക്കാദമിയിൽ ബിരുദദാന ചടങ്ങിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ നൂറോളംപേർ കൊല്ലപ്പെട്ടു. 12 വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിൽ സൈന്യത്തിനെതിരെയുള്ള ഏറ്റവും രക്തരൂക്ഷിതമായ ആക്രമണങ്ങളിലൊന്നാണ് വ്യാഴാഴ്ച നടന്നത്.
ഇരുനൂറ്റമ്പതിലേറെ പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പകുതിയിലേറെ പേർ സൈനിക ബിരുദധാരികളും 14 പേർ സാധാരണക്കാരുമാണ്.
മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്കരിച്ചു. ചടങ്ങിനെത്തിയ പ്രതിരോധ മന്ത്രി അലി മഹ്മൂദ് അബ്ബാസ് മടങ്ങിപ്പോയി മിനിറ്റുകൾക്കു ശേഷമാണ് മിലിട്ടറി അക്കാദമിയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണമുണ്ടായത്. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സിറിയയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.