ന്യൂഡൽഹി
ഇന്ത്യയിൽ നിയോഗിച്ചിരുന്ന ഭൂരിഭാഗം നയതന്ത്രജ്ഞരെയും പിൻവലിച്ച് ക്യാനഡ. ഡൽഹിക്കുപുറത്തുള്ള നയതന്ത്രകാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരെ മലേഷ്യയിലേക്കും സിംഗപ്പുരിലേക്കും മാറ്റിയെന്ന് ക്യാനഡയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ പത്തിനകം നാൽപ്പതോളം ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യ ക്യാനഡയോട് ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ ജൂൺ 18ന് ക്യാനഡയിൽ കൊലചെയ്തത് ഇന്ത്യൻ ഏജന്റുമാരാണെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യത്തിന്റെയും നയതന്ത്രബന്ധം വഷളായത്.