ന്യൂഡൽഹി > കേരളത്തിലെ ആനത്താരകളെ സംരക്ഷിത വനമേഖലകളായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്.ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആനത്താരകളെയും ജനവാസമേഖലകളെയും തരംതിരിക്കണം.
ആനത്താരകളെ സംരക്ഷിത വനമേഖലയാക്കി പ്രഖ്യാപിക്കണം–- തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. രാജ്യത്തെ ആനകളെ സംബന്ധിച്ച പ്രധാനപ്പെട്ട കേസായ പ്രേരണാസിങ്ങ് ബിന്ദ്ര കേസിനൊപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.