മനാമ> ബഹ്റൈൻ കേരളീയ സമാജത്തിൽ വിജയദശമി ദിനമായ ഒക്ടോബർ 24 ന് നടക്കുന്ന വിദ്യാരംഭച്ചടങ്ങിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. മുൻ ഡി ജി പി ഡോ.ബി.സന്ധ്യ ഐ.പി.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. രാവിലെ 5.30ന് ചടങ്ങുകൾ തുടങ്ങുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡോ. ബി സന്ധ്യ .ഡി ജി പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്. രണ്ട് നോവലുകൾ ഉൾപ്പടെ ഒൻപത് സാഹിത്യ കൃതികളുടെ രചയിതാവുകൂടിയാണ്.
മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭത്തിവുള്ള രജിസ്ട്രേഷനായി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ 33508828 എന്നിവരെ ബന്ധപ്പെടാം