തിരുവനന്തപുരം> സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം സംഘടിപ്പിക്കാന്‍ യുഡിഎഫ്. ഒക്ടോബര്‍ 18 നാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുക. അര ലക്ഷം പേര് ഉപരോധ സമരത്തില്‍ അണിനിരക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞു.
‘ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സര്‍ക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും എംഎം ഹസന് പറഞ്ഞു. സഹകരണ മേഖലയിലെ തട്ടിപ്പിനെതിരെ ഒക്ടോബര്‍ 16 ന് സഹകാരി സംഗമവും യുഡിഎഫ് സംഘടിപ്പിക്കും