ദോഹ > നോർക്ക റൂട്ട്സിന്റെയും പ്രവാസി ക്ഷേമനിധിയുടെയും പ്രവർത്തനങ്ങൾ പ്രവാസികൾക്കിടയിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനു വേണ്ടി സന്നദ്ധപ്രവർത്തകരെ സജ്ജരാക്കുവാൻ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ശില്പശാലനടത്തി.
ഐസിസിയിൽ നടന്ന ശില്പശാല കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ ഉദ്ഘാടനം ചെയ്തു. ലോക കേരള സഭ അംഗവും സാമൂഹ്യപ്രവർത്തകനുമായ അബ്ദുൾ റൗഫ് കൊണ്ടോട്ടി നയിച്ച ശില്പശാലയിൽ പ്രവാസിപെൻഷൻ, ഡിവിഡന്റ് പദ്ധതി, പ്രവാസകൾക്കുള്ള മറ്റു ആനുകൂല്യങ്ങൾഎന്ന്വയെ കുറിച്ച് വിശദീകരിച്ചു. ഖത്തറിലെ വിവിധ മലയാളി സഘടനകളിൽ നിന്നും എഴുപതോളം പേർ ശില്പശാലയിൽ പങ്കെടുത്തു. ലോക കേരളസഭ അംഗം എ സുനിൽകുമാർ, ഖത്തർ സംസ്കൃതി ഭാരവാഹികളായ അഹമ്മദ് കുട്ടിഅറളയിൽ , സാൾട്ടസ് സാമൂവൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.