ദോഹ> ലോകഹൃദയദിനത്തോടനുബന്ധിച്ച് ഹമദ് ഹാർട്ട് ഹോസ്പിറ്റലുമായി കൈകോർത്ത് സി ഐ സി സംഘടിപ്പിച്ച റഫറൽ മെഡിക്കൽ ക്യാമ്പ് നൂറുക്കണക്കിന് പേർക്ക് പ്രയോജനപ്രദമായി . നേരത്തെ സി ഐ സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽ നിന്നും റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽ നിന്ന് നേരത്തെ രജിസ്റ്റർ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്.
മൻസൂറ സി ഐ സി ഹാളിൽ നടന്ന ക്യാമ്പ് ഹമദ് ഹാർട്ട് ഹോസ്പിറ്റൽ കാർഡിയോ തൊറാസിക് ശസ്ത്രക്രിയ വിഭാഗം ചെയർമാൻ ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല ഉത്ഘാടനം ചെയിതു.
ഹമദ് ഹാർട്ട് ഹോസ്പിറ്റൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഹെഡ് ഫിദ അഹ്മദ് സംസാരിച്ചു. ഹമദ് ഹാർട്ട് ഹോസ്പിറ്റൽ ആക്ടിങ് എക്സികുട്ടീവ് ഡയറക്ടർ ഫോർ അഡ്മിൻ ലാമ സുഹ്ദി അബു ഖലീൽ പരിപാടിയിൽ സംബന്ധിച്ചു.
ഹമദ് ഹാർട്ട് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് അസ്സോസിയേറ്റ് കൺസൾട്ടൻറ് ഡോ. മുഹമ്മദ് ജമീഷ് മൊയ്ദി ‘ഹൃദയാരോഗ്യം അറിയേണ്ടതെല്ലാം’ സെഷന് നേതൃത്വം നൽകി. സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.
ഹമദ് ഹാർട്ട് ഹോസ്പിറ്റൽ ക്ലിനിക്കൽ ഡയറ്റീഷ്യൻ ആൻഡ് നുട്രീഷൻമാരായ സുഹ അക്ബർ, സുന്ദൂസ് ഉമർ മുഹമ്മദ് ഫിതൂരി എന്നിവർ ക്യാമ്പിൽ ഡയറ്റീഷ്യൻ ക്ളാസ്സുകൾക്കു നേതൃത്വം നൽകി. മെഡിക്കല്‍ ക്യാമ്പില്‍ ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ.രമേശ് കുമാർ രവീന്ദ്രൻ, ഡോ.ഫസലുറഹ്മാൻ കീലത്ത്, ഡോ. സജാദ് ആദിരാജ, ഡോ. മുഹമ്മദ് ജമീഷ് മൊയ്ദി എന്നീ ഡോക്ടര്‍മാര്‍ സൗജന്യമായി രോഗനിര്‍ണ്ണയം നടത്തുകയും വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ഹമദ് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും ചെയിതു.
ക്യാമ്പിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഹാർട്ട് ഹോസ്പിറ്റലിന്റെ സമ്മാനങ്ങൾ ലാമ സുഹ്ദി അബു ഖലീൽ, നൗഫൽ പാലേരി എന്നിവർ വിതരണം ചെയ്തു. സി ഐ സി പ്രസിഡണ്ട് ഖാസിം ടി കെ ഉത്ഘാടന ചടങ്ങിൽ അധ്യക്ഷനായി. സി ഐ സി ജനറൽ സെക്രട്ടറി നൗഫൽ പാലേരി സ്വാഗതം പറഞ്ഞു. സി ഐ സി ജനസേവന വിഭാഗം തലവൻ പി പി അബ്ദുറഹീം ക്യാമ്പ് നിർദേശങ്ങൾ നൽകി. യൂസുഫ് പുലാപ്പറ്റ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. സി ഐ സി വൈസ് പ്രസിഡണ്ട് അർഷദ് ഇ , മെഡിക്കൽ ക്യാംപ് ജനറൽ കൺവീനർ ഫൈസൽ അബ്ദുൽമജീദ്, വളണ്ടിയർ കാപ്റ്റൻ സിദ്ധീഖ് വേങ്ങര, എം മുഹമ്മദലി, എൻ പി അഷ്റഫ്, താഹിർ, തുടങ്ങിയവർ ക്യാംപിനു നേതൃത്വം നൽകി.