ദുബായ് > ദുബായ് നഗരത്തിൽ പ്രകടനം നടത്തി പറക്കും മനുഷ്യൻ. ഇംഗ്ലണ്ടിലെ ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ പരീക്ഷണ പറക്കൽ പൈലറ്റും ഡിസൈനറുമായ സാം റോജറാണ് യന്ത്രച്ചിറകുകളുമായി ദുബായ്യുടെ ആകാശത്ത് പറന്നുനടന്നത്.
ആർടിഎ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇദ്ദേഹം ദുബായിലെത്തിയത് സമ്മേളനം നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെൻററിൻറെ പാർക്കിങ് ലോട്ടിൽ നിന്നാണ് സാം റോജർ പറന്നുപൊങ്ങിയത്. ഗ്രാവിറ്റി ഇൻഡസ്ട്രീസിൽ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ടും റോക്കറ്റ് എൻജിനും മൈകോ ടർബൈനുമൊക്കെ ഉപയോഗിച്ചാണ് റോജർ പറന്നത്.