കുവൈത്ത് സിറ്റി > കുവൈത്തില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. പ്രവാസികൾ നാട്ടിലേക്കയ്ക്കുന്ന പണത്തിന് മൂന്ന് ശതമാനം വരെ റെമിറ്റൻസ് ടാക്സ് ഈടാക്കണമെന്നാണ് നിർദ്ദേശം.
സൗദി അറേബ്യയും ബഹ്റൈനും ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈത്തില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം അഞ്ചു മുതല്‍ 17 ബില്യൺ ഡോളറാണ് വിദേശികള്‍ പുറത്തേക്ക് അയക്കുന്നത്. അതേസമയം, വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്. കൂടാതെ നിയമലംഘനം നടത്തുന്ന ബാങ്കുകൾക്കും മണി എക്സ്ചേഞ്ച് കമ്പനികൾക്കും പിഴ ചുമത്താൻ കുവൈത്ത് സെൻട്രൽ ബാങ്കിന് നിർദ്ദേശം നൽകണമെന്നും ഫഹദ് ബിൻ ജമി ആവശ്യപ്പെട്ടു.