തിരുവനന്തപുരം> ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം നടത്തിയ മലപ്പുറം സ്വദേശി ഹരിദാസന്റെ വാദങ്ങൾ പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ. പരാതിക്കാരനായ ഹരിദാസും ബാസിതും സെക്രട്ടേറിയറ്റിന് മുന്നിലെ ഗേറ്റിന് സമീപം ചെലവഴിച്ച് മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഏപ്രിൽ 10 ന് ഉച്ചക്ക് ശേഷമാണ് ഇരുവരും എത്തിയത്.
ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം നൽകാമെന്ന വാഗ്ദാനത്തിൽ ഡോക്ടറുടെ പക്കൽ നിന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു പണം വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ പണം കൊടുത്തു എന്ന് പറയുന്ന 2023 ഏപ്രില്‍ 10ന് പകല്‍ 2.30 മുതല്‍ അഖിൽ മാത്യു പത്തനംതിട്ടയിലാണെന്ന് വ്യക്തമാക്കുന്ന വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.