അബുദാബി> പ്രശസ്ത സംഗീത സംവിധായകനായിരുന്ന സലിൽ ചൗധരിയുടെയും പ്രിയ ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെയും അനശ്വര ഗാനങ്ങൾ കോർത്തിണക്കി അബുദാബി കേരള സോഷ്യൽ സെന്റർ ” സംഗീതിക ” എന്ന പേരിൽപരിപാടി സംഘടിപ്പിച്ചു.
കുട്ടികൾ ഉൾപ്പെടെ 25 ഗായികാ ഗായകന്മാർ ഇരുവരുടെയും മധുര മനോഹര ഗാനങ്ങൾ സെന്റർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് സമ്മാനിച്ചു. സെന്റർ പ്രസിഡന്റ് എ. കെ ബീരാൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സത്യൻ അധ്യക്ഷനായി. ഗാന രചയിതാവ് സേതുമാധവൻ പാലാഴി അനുസ്മരണ പ്രഭാഷണം നടത്തി. സെന്റർ കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബാദുഷ നന്ദിയും പറഞ്ഞു