ന്യൂഡല്‍ഹി> അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതന് സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു.
ജനുവരി 15 മുതല്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങും.. ജനുവരി 20-24ന് ഇടയില്‍ ഏതെങ്കിലും ഒരു ദിവസമാണ് പ്രധാനമന്ത്രി എത്തുക. അന്തിമ തിയതി പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച ശേഷം അറിയിക്കുമെന്ന് നൃപേന്ദ്ര മിശ്ര വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
താഴത്തെ നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ പൂര്‍ത്തിയാകും.ഒന്നാം നിലയിലെ തൂണുകളുടെ നിര്‍മാണം പകുതിയിലേറെ പൂര്‍ത്തിയായതായും ശ്രീ രാം ജന്മ ഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. …