കൊച്ചി> സംവിധായകൻ കെ ജി ജോർജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ചലച്ചിത്ര, സാംസ്കാരികമേഖലകളിലെ പ്രമുഖരും പൊതുപ്രവർത്തകരും ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു.
ഞായർ രാവിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ അന്തരിച്ച കെ ജി ജോർജിന്റെ മൃതദേഹം ചൊവ്വ പകൽ 11 നാണ് പൊതുദർശനത്തിന് ടൗൺഹാളിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, വ്യവസായമന്ത്രി പി രാജീവ്, കലക്ടർ എന്നിവർക്കുവേണ്ടി എഡിഎം എസ് ഷാജഹാൻ പുഷ്പചക്രം അർപ്പിച്ചു. ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ഭരണസമിതി അംഗം ഹരിശ്രീ അശോകൻ പുഷ്പചക്രം സമർപ്പിച്ചു.