ദോഹ > ഖത്തർ സംസ്കൃതി ഓണാഘോഷം സംഘടിപ്പിച്ചു. ഓണോത്സവം 2023 എന്ന പേരിൽ പോഡാർ പേൾ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസിഡർ വിപുൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംസ്കൃതി കലാവിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികൾ , കനൽ നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ തുടങ്ങി ഒട്ടേറെ പരിപാടികൾ നടന്നു. രാവിലെ 8 മണിമുതൽ ആഘോഷ പരിപാടികൾ തുടങ്ങി.
ഖത്തർ സംസ്കൃതി പ്രസിഡൻ്റ് അഹമ്മദ് കുട്ടി അറളയിൽ അധ്യക്ഷനായ ചടങ്ങിൽ നോർക്ക റൂട്സ് ഡയറക്ടർ സി വി റപ്പായി, കേരള പ്രവാസി ക്ഷേമനധി ബോർഡ് ഡയറക്ടർ ഇ എം സുധീർ, ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ, കെബിഎഫ് പ്രസിഡൻ്റ് അജി കുര്യാക്കോസ്, സംസ്കൃതി വനിതാ വേദി പ്രസിഡന്റ് പ്രതിഭ രതീഷ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ എ കാവിൽ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീനാഥ് നന്ദിയും പറഞ്ഞു. സംസ്കൃതി ഭാരവാഹികൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ ഭാരവാഹികൾ, സംസ്കൃതി വനിതാ വേദി തുടങ്ങി സംസ്കൃതിയുടെ വിവിധ തലങ്ങളിൽ ഉള്ള പ്രവർത്തകർ ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.