കന്യാകുമാരി > ദമ്മാമിൽ മരണപ്പെട്ട കന്യാകുമാരി സ്വദേശി ജീവൻ രാജിന്റെ കുടുംബത്തിന് നവോദയ അംഗങ്ങൾക്കുള്ള കുടുംബ സഹായ ഫണ്ട് കൈമാറി.
സിപിഐ എം കന്യാകുമാരി ജില്ല കമ്മിറ്റി അംഗം ചന്ദ്രകല, നവോദയ ജുബൈൽ ഏരിയ കമ്മിറ്റി മുൻ എക്സിക്യൂട്ടീവ് അംഗം ബെന്നറ്റ് രാജ്, ദമ്മാമിലെ നവോദയ പ്രവർത്തകരായ വിൻസെന്റ്, ശിവകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിപിഎം തക്കല ഏരിയ സെക്രട്ടറി സുജ ജാസ്മിൻ ജീവൻ രാജിന്റെ ഭാര്യ അനിതയ്ക്ക് ഫണ്ട് കൈമാറി