കുവൈത്ത് സിറ്റി> റസ്റ്റോറന്റുകളും കഫേകളും ഫിൽട്ടർ ചെയ്ത കുടിവെള്ളം സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകണമെന്ന് വാണിജ്യ, വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ-ഐബാൻ ഉത്തരവിട്ടു. ഇതിനു പകരം കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.
എല്ലാ റെസ്റ്റോറന്റുകളും കഫേകളും വെള്ളത്തിന്റെ ഗുണനിലവാരവും ഫിൽട്ടർ ഇൻസ്റ്റാളേഷനും സംബന്ധിച്ച ഔദ്യോഗിക അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ഉപഭോക്താവിന് നൽകുന്ന വെള്ളത്തിനായി ഒരു പ്രത്യേക ഫിൽറ്റർ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട് .
ഫിൽട്ടർ ചെയ്ത വെള്ളം സൗജന്യമായി നൽകുകയും കുപ്പിവെള്ളത്തിന്റെ അനാവശ്യ ഉപയോഗം നിരോധിക്കുകയും ചെയ്തുകൊണ്ട്, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഒരു നല്ല ചുവടുവെപ്പ് നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.