ന്യൂഡൽഹി
സുപ്രീംകോടതിയിലെ കേസുകളുടെ തൽസ്ഥിതി വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാകും. സുപ്രീംകോടതിയെ നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡുമായി (എൻജെഡിജി) യോജിപ്പിച്ചെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. രാജ്യത്തെ ഹൈക്കോടതികൾ, ജില്ലാ കോടതികൾ തുടങ്ങിയവ നേരത്തെതന്നെ ഗ്രിഡിൽ ഉൾപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഗ്രിഡിലായതോടെ ഇ–-കോർട്ട് പദ്ധതി പൂർണ്ണമായി. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ കേസുകൾ, ആകെ തീർപ്പാക്കിയവ, അവശേഷിക്കുന്നവ തുടങ്ങിയവയുടെ വിവരങ്ങൾ ലഭിക്കും. നിലവിൽ 80,000 കേസുകളാണ് സുപ്രീംകോടതിയിൽ തീർപ്പാകാതെ കിടക്കുന്നത്.