ന്യൂഡല്‍ഹി
വായ്-പാ തിരിച്ചടവ് പൂര്‍ത്തിയാക്കി 30 ദിവസത്തിനകം ഈടുവച്ച രേഖകള്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ പിഴ നല്‍കണമെന്ന സുപ്രധാന വിജ്ഞാപനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) . വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ വീതം ധനസ്ഥാപനം വ്യക്തിക്ക് നല്‍കണം. നിലവിലുള്ള വായ്പകളിലും ഇതുബാധകമാണ്. വൈകുന്നപക്ഷം അതിന്റെ കാരണം ഉപയോക്താവിനെ അറിയിക്കണം.
വായ്പയെടുത്ത ബാങ്ക് ശാഖ കൂടാതെ രേഖകള്‍ ലഭ്യമായ മറ്റേതു ശാഖയില്‍നിന്നും രേഖകള്‍ സ്വീകരിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ പുതിയ രേഖയ്ക്കായി ഉപയോക്താവിനെ സ്ഥാപനം സഹായിക്കണമെന്നും 60 ദിവസത്തിനു ശേഷവും നടപടി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഓരോ ദിവസവും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഡിസംബര്‍ ഒന്നുമുതലാണ് ചട്ടം പ്രാബല്യത്തില്‍ വരുന്നത്.