ജിദ്ദ> ജിദ്ദ നിവാസികളുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ച് ജിദ്ദയിൽ പുതിയ മൃഗശാല സ്ഥാപിക്കാനൊരുങ്ങുന്നതായി മേയറെ ഉദ്ധരിച്ച് അൽ-വതൻ പത്രം റിപ്പോർട്ട് ചെയ്തു.
ജിദ്ദയിലെ പ്രശസ്തമായ മൃഗശാല 2007ൽ അടച്ചുപൂട്ടിയതിന് ശേഷം പുതിയൊരു മൃഗശാല തുറക്കുന്നതിനായി വർഷങ്ങളുടെ കാത്തിരിപ്പിലായിരുന്നു ജനങ്ങൾ. 16,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ‘ബ്യൂട്ടിഫുൾ ക്രീച്ചേഴ്സ്’ മൃഗശാല സ്വകാര്യ ഉടമസ്ഥതയിലുള്ളതായിരുന്നു. അൽ-റഹാബ് ജില്ലയിലെ തഹ്ലിയ റോഡിന്റെ അവസാനത്തിൽ റിംഗ് റോഡിന് പടിഞ്ഞാറായിരുന്നു മൃഗശാല സ്ഥിതി ചെയ്തിരുന്നത്.
പല കാരണങ്ങളാൽ മൃഗശാല അടച്ചുപൂട്ടി. ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി ഉള്ള വഴിയിലും റെസിഡൻഷ്യൽ ഏരിയയിൽ ആയിരുന്നു മൃഗശാല ഉണ്ടായിരുന്നത്
ശരിയായ അറ്റകുറ്റപ്പണിയും ശുചീകരണവും ഇല്ലാത്തതിനാൽ പരിസരവാസികൾ പരാതിപ്പെട്ടിരുന്നു
ജംഗിൾ ലാൻഡ് തീം പാർക്ക് ഈ മേഖലയിലെ പ്രശസ്തമായ മൃഗ പാർക്കുകളിൽ ഒന്നാണ്. എന്നാൽ പാർക്ക് സിറ്റി സെന്ററിൽ നിന്ന് വളരെ അകലെയാണെന്നും കുടുംബ യാത്രകൾ നടത്താൻ ബുദ്ധിമുട്ടാണെന്നും ജിദ്ദ നിവാസികൾ പറയുന്നു, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ.
1999-ൽ തുറന്ന ജംഗിൾ ലാൻഡ് തീം പാർക്ക് ജിദ്ദയിലെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രമാണ്. ജിദ്ദ സിറ്റി സെന്ററിൽ നിന്ന് 32 കിലോമീറ്റർ അകലെ ഓസ്ഫാൻ റോഡിലെ മെർസൽ വില്ലേജിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1000 ഇനം വന്യമൃഗങ്ങളും 200 ഇനം അപൂർവ പക്ഷികളും പാർക്കിലുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും വലിയ സാഹസിക അമ്യൂസ്മെന്റ് പാർക്കുകളിൽ ഒന്നാണിത്, ആകെ വിസ്തീർണ്ണം 104,413 ചതുരശ്ര മീറ്റർ ആണ്. പാർക്കിന് ഒരേസമയം 15,000 പേരെ വരെ ഉൾക്കൊള്ളാനുള്ള സൗകര്യവുണ്ട്.