ജിദ്ദ> തായിഫിൽ നിന്നും 136 കിലോമീറ്റർ അകലെ മയസാൻ ഗവർണറേറ്റിന് കീഴിലെ ഇബാൽ ബനീ മാലിക് താഴ്വരയിലേക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വിനോദ, വിജ്ഞാന യാത്ര സംഘടിപ്പിച്ചു. മീഡിയ ഫോറം അംഗങ്ങളോടും കുടുംബങ്ങളോടുമൊപ്പം ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റിവ്, കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് എന്നീ സംഘടനയിൽ നിന്നുള്ള അംഗങ്ങളും യാത്രയിൽ പങ്കാളികളായി.
ത്വാഇഫിലെ റുദാഫ് പാർക്ക്, മൃഗശാല തുടങ്ങിയവയും സംഘം സന്ദർശിച്ചു. അബ്ദുറഹ്മാൻ തുറക്കൽ, ജലീൽ കണ്ണമംഗലം തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു. ഹസൻ ചെറുപ്പ, ഇബ്രാഹിം ശംനാട്, പി.എം മായിൻകുട്ടി, ഗഫൂർ കൊണ്ടോട്ടി, നാസർ കരുളായി, കബീർ കൊണ്ടോട്ടി, പി.കെ സിറാജ്, ഹിഫ്സുറഹ്മാൻ, എ എം അബ്ദുള്ളക്കുട്ടി, താജുദ്ദീൻ എന്നിവർ സംസാരിച്ചു. നൗഫൽ പാലക്കോത്ത്, അബ്ദുൽ മജീദ് മൂഴിക്കൽ, നൗഷാദ് താഴത്തെവീട്ടിൽ, നജീബ് പാലക്കോത്ത് തുടങ്ങിയവർ ഗാനമാലപിച്ചു. യാത്രക്കും മറ്റു പരിപാടികൾക്കും മീഡിയ ഫോറം ഭാരവാഹികളായ സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, ജാഫറലി പാലക്കോട്, സാബിത്ത് സലിം എന്നിവർ നേതൃത്വം നൽകി.